ഷാഫി പറമ്പില്‍ വിഷയം ഗൗരവത്തിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേശിയ നേതൃത്വത്തിന് 4 വൈസ് പ്രസിഡന്റ്മാര്‍, 4 ജനറൽ സെക്രട്ടറിമാര്‍, 4 സെക്രെട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമാരായ എൻ എസ് നുസൂർ, എസ് എം ബാലു,
മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് ഈ അറസ്റ്റിലൂടെ വ്യക്തമാകുന്നത്. കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചാല്‍ എങ്ങനെയാണ് വധശ്രമമാകുക. സംഭവത്തെ രാഷ്ട്രീയമായി നേരിടാന്‍ യൂത്ത് കോണ്‍ഗ്രസിന് അറിയാം. ഇത്തരം ഭയപ്പെടുത്തലുകള്‍ കൊണ്ടൊന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കരുതണ്ട.
അന്വേഷണം കോണ്‍ഗ്രസിനെതിരെയാണെങ്കില്‍ അതില്‍ കടുകുമണി വലിപ്പത്തില്‍ സത്യമില്ലെങ്കില്‍പോലും 5G വേഗത്തിലെത്തുന്ന കേന്ദ്ര ഏജന്‍സികള്‍, സംഘപരിവാര്‍ അനുകൂലികളുടെയും അവരുടെ സുഹൃത്തുക്കളുടെയും കാര്യംവരുമ്പോള്‍ ഒച്ചിന്റെ വേഗതയിലാവുന്നത് യാദൃശ്ചികമല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
നാടിന്റെ ശാപമായ ആർ എസ് എസും - എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്. വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു
തിരുവനന്തപുരം ലോ കോളേജില്‍ കെ എസ് യു വനിതാ നേതാവിനെ അടക്കം എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ കെ എസ് യു സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഇതിനെ തുടര്‍ന്ന് കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പോര്‍ വിളിയാണ്
എന്തിന് കൊന്നു നിലവിളികളില്ല. മൊക്കിലും മൂലയിലും ഫ്‌ളക്‌സുകളില്ല. ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളമയില്ലാതെ നേതാക്കന്മാര്‍ പ്രധിഷേധം രണ്ടുവരിയില്‍ അവസാനിപ്പിച്ചു. ഒരു കാവിക്കൊടിയും പറിച്ചെറിയപ്പെട്ടില്ല. ഒരു ബിജെപി ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ലുപോലും വീണില്ല. കൊന്നത് ആര്‍ എസ് എസ് ആണെന്ന് പറയാന്‍ മടിക്കുന്ന സിപിഎമ്മുകാരുണ്ട്
സോളാര്‍ കേസില്‍ സരിത പറഞ്ഞതും സി പി എം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ദിവസം ചെല്ലുന്തോറും തകര്‍ന്നടിയുകയാണെന്നും ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പണിയറിയാത്ത പൊലീസും ഗുണ്ടാപ്പണി മാത്രം അറിയുന്ന പാര്‍ട്ടിക്കാരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസും ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നു
കൊല്ലും കൊലവിളിയും നടത്തി പൊലീസ് ജീപ്പ് വരെ കത്തിക്കുന്ന ഗുണ്ടകളോട് മൃദുസമീപനം കാണിക്കുന്നും നാട്ടുകാരോട് പൊലീസ് ഗുണ്ടായിസം കാണിക്കുന്നതും സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൽ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണ്
പാലാ വിഷയത്തില്‍ പ്രതിപക്ഷം ഇടപെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി വാ തുറക്കാന്‍ തയാറായത്. അനുപമയുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിഷയത്തിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനം ആര്‍ എസ് എസിനുളള പിന്തുണയാണ്
6 ദിവസം മുതൽ 963 ദിവസം വരെയുള്ള 9 തടവുകള്‍ ലക്നൗ ജില്ലാ ജയിൽ, അലഹാബാദ് ജില്ലാ ജയിൽ, നാഭാ ജയിൽ, നൈനി സെൻട്രൽ ജയിൽ, ബറേലി ജില്ലാ ജയിൽ, ഡെഹ്റാഡൂൺ ജയിൽ, ആലിപ്പൂർ സെൻട്രൽ ജയിൽ, അൽമോറ ജയിൽ, ഘോരഖ്പൂർ ജയിൽ, അഹമ്മദ് നഗർ ഫോർട്ട് പ്രിസൺ എന്നിവിടങ്ങളിലായി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി തടവിൽ കഴിഞ്ഞ നെഹ്‌റു...
മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു. അങ്ങയുടെ വാക്കുകൾ അങ്ങയെ തന്നെ ഓർമ്മപ്പെടുത്തുന്നു. വിയോജിപ്പുള്ളവരെ ജീവിക്കുവാൻ അനുവദിക്കില്ല എന്നത് ഫാസിസം തന്നെയാണ്. ടി പി - 51 വെട്ടും , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും , ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളിൽ ബിഗ്സ്‌ക്രീനിൽ പ്രദർശിപ്പിക്കുവാൻ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നു എന്ന് കേരളത്തിന് അറിയാം.
ഇത്തരക്കാരെ ഉപദേശിച്ചിടട്ടോ ജനാധിപത്യം എഴുതിപഠിച്ചിട്ടോ ഒന്നും ഇതിന് മാറ്റം വരില്ല. അവർ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതും ആരാധിക്കുന്നതും പിന്തുടരുന്നതുമെല്ലാം ഏകാധിപത്യ പ്രവണതകൾ മുഖമുദ്രയാക്കിയവരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്പോഴേ പറഞ്ഞില്ലേ പദയാത്ര മതിയെന്ന് എന്ന് ഷാഫി പറമ്പില്‍ പറയുന്നതായാണ് വീഡിയോയില്‍ കാണുന്നത്. സഹപ്രവര്‍ത്തകന്‍ ആരുടെ ഐഡിയയാണെന്ന് ചോദിക്കുമ്പോള്‍ തന്റെതാണെന്ന് കൈകൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ട്.
"(ഐ) ഫോണ്‍. (ഐ) ഗ്രൂപ്പ്. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. അല്ലാതെ, ഫോണ്‍ തരാന്‍ മാത്രം ഞാനും ആ കുട്ടിയും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്ന് പറയാന്‍ പറഞ്ഞു" എന്നായിരുന്നു അന്ന് റഹീം എഴുതിയത്. അതിലെ ഒരു "ഐ" സിപി(ഐ)എം-ലെ (ഐ) എന്നാക്കി വായിക്കണമെന്നാണ് ഷാഫി പറമ്പില്‍ പരിഹസിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി എ ഗ്രൂപ്പ്. 40 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ പട്ടിക തയ്യാറാക്കുന്നത്. പ്രായഭേദമെന്യേ പ്രമുഖ എ ഗ്രൂപ്പ് നേതാക്കൾ എല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു ഭരണാധികാരിയും നേരിടാത്ത ആരോപണമാണ് പിണറായി നേരിടുന്നത്. പാഴ്സല്‍ തുറന്നു നോക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാണ് കസ്റ്റംസിനോട് നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.